രാജാക്കാട്: ഇടുക്കിയിൽ റോഡിൽ ക്രിക്കറ്റ് കളിച്ചു കൊണ്ടിരുന്ന കുട്ടിക്കു നേരെ മദ്യപാനിയുടെ ആക്രമണം. മുക്കുടിൽ വെട്ടിയാങ്കൽ സനീഷിന്റെ മകൻ 13 വയസ്സുള്ള വിശ്വജിത്തിനെയാണ് മദ്യപനായ വഴിയാത്രക്കാരൻ വടികൊണ്ട് ആക്രമിച്ചത്.
Also Read-വംശനാശ ഭീഷണി നേരിടുന്ന വരയാടിന് വളർത്താടിൽ കുഞ്ഞ് പിറന്നു; അപൂർവ്വം!
നെഞ്ചിൽ അടിയേറ്റ വിശ്വജിത്തിനെ രാജാക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വിശ്വജിത്തും കൂട്ടുകാരും മുക്കുടിൽ കോളനിക്കു സമീപം ക്രിക്കറ്റ് കളിക്കുമ്പോഴാണ് ഇതുവഴിയെത്തിയ സമീപവാസി മദ്യലഹരിയിൽ കുട്ടികളെ അസഭ്യം പറയുകയും പന്ത് എടുത്തു കൊണ്ട് പോവുകയും ചെയ്തത്.
തുടർന്ന് പന്ത് തിരികെ വാങ്ങാൻ പിന്നാലെ പോയ വിശ്വജിത്തിനെ ഇയാൾ പിടിച്ചു നിർത്തി വടികൊണ്ട് പല തവണ അടിച്ചുവീഴിത്തുകയായിരുന്നു. നിലത്തു വീണ വിശ്വജിത്തിന്റെ കാലിനും പരുക്കേറ്റു.
പിന്നീട് വിശ്വജിത്തിന്റൈ മൂത്ത സഹോദരൻ അമർജിത്ത് എത്തിയാണ് കുട്ടിയെ ഇവിടെ നിന്ന് വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയത്. സംഭവത്തിൽ രക്ഷിതാക്കൾ ഉടുമ്പൻചോല പോലീസിൽ പരാതി നൽകി.