കൊല്ലം; വീട്ടുവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവിനെ കഴുത്തില്‍ ഷാള്‍ മുറുക്കിക്കൊലപ്പെടുത്തിയ കേസില്‍ ഭാര്യ അറസ്റ്റില്‍. കൊല്ലം ജില്ലയിലെ പത്തനാപുരം പട്ടാഴിയിലാണ് സംഭവുമുണ്ടായത് കടുവാത്തോട് സൈദാരി മന്‍സിലില്‍ ഷാജഹാനാണ്(43) മരിച്ചത്.
കൊലപാതകത്തില്‍ ഭാര്യ നിസ (37) അറസ്റ്റിലായി. സ്ഥിരമായി മദ്യപിച്ചെത്തുന്ന ഷാജഹാന് വീട്ടില്‍ വഴക്കുണ്ടാക്കുകയും നിസയെ മര്‍ദിക്കുകയും ചെയ്തിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ ഇരുവരും തമ്മില്‍ വഴക്കുണ്ടായി. അതിനിടെ ഷാള്‍ കഴുത്തില്‍ മുറുകി ഷാജഹാന് അബോധാവസ്ഥയില്‍ ആവുകയായിരുന്നു.
തുടര്‍ന്ന് ബന്ധുക്കളെ നിസ വിവരമറിയിച്ചു. ഷാജഹാന് ബൈക്കില്‍ നിന്നു വീണെന്നും പരുക്കേറ്റുവെന്നുമാണ് ഇവര്‍ പറഞ്ഞത്. സ്ഥലത്തെത്തിയ ബന്ധുക്കള്‍ ഉടന്‍ അടൂര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഷാജഹാന്റെ ജീവന് രക്ഷിക്കാനായില്ല.
ഷാജഹാന്റെ കഴുത്തിനും ശരീരത്തിലും പാടുകള്‍ കണ്ട് സംശയം തോന്നിയ ബന്ധുക്കള്‍ തന്നെയാണ് പൊലീസില്‍ വിവരം അറിയിച്ചത്. പിടിവലിക്കൊടുവില്‍ അബദ്ധത്തില്‍ കഴുത്തില്‍ ഷാള്‍ മുറുകുകയായിരുന്നു എന്നാണ് ചോദ്യംചെയ്യലില്‍ നിസ പൊലീസിനോട് പറഞ്ഞത്.