അഞ്ചല്‍: അയല്‍വാസികളായ സ്ത്രീകള്‍ക്ക് മുന്നില്‍ നഗ്നത പ്രദര്‍ശിപ്പിക്കുന്നത് പതിവാക്കിയ മുപ്പത്തിയഞ്ചുകാരന് പിടിയില്‍. കൊല്ലം അഞ്ചലിലാണ് സംഭവം. പാലമുക്ക് ഇടയിലഴികത്ത് വീട്ടില്‍ ഷിബുവാണ് അറസ്റ്റിലായത്. നാട്ടുകാര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
അസഭ്യം പറയുന്നതും പതിവായിരുന്നു. കഴിഞ്ഞ ദിവസം വൈകീട്ട് മദ്യപിച്ചെത്തിയ ഷിബു അയല്‍വാസിയായ വയോധികയെ അസഭ്യം പറഞ്ഞു. രോഷാകുലയായ സമീപവാസിയായ മറ്റൊരു സ്ത്രീ ഷിബുവിനെ വഴക്കു പറയുകയും പൊലീസിനെ ഫോണ്‍ വിളിച്ച് വരുത്തുമെന്നും അറിയിച്ചു.
Also Read: സംസ്ഥാനത്ത് ഇന്ന് 3972 പേര്‍ക്ക് കോവിഡ്-19; 31 മരണം
പിന്നാലെ കൂടുതല്‍ പ്രകോപിതനായ ഷിബു അക്രമാസക്തനാവുകയും നഗ്നതാപ്രദര്‍ശനം നടത്തിക്കൊണ്ട് വെല്ലുവിളി നടത്തുകയും ചെയ്തു. നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ഷിബുവിനെ അറസ്റ്റ് ചെയ്തു. സ്ത്രീത്വത്തെ അപമാനിക്കുന്ന വിധത്തില്‍ പെരുമാറിയതിനുള്ള കേസ് ചുമത്തിയ ശേഷം പുനലൂര്‍ കോടതിയില്‍ ഹാജരാക്കി.