ഇടുക്കി: അയ്യപ്പഭക്തരുടെ ഇടയിലേയ്ക്ക് ബസ് ഇടിച്ചു കയറി അപകടം. രണ്ടുപേര്‍ മരിച്ചു. ഇടുക്കി ജില്ലയിലെ പെരുവന്താനം അമലഗിരിയിലാണ് അപകടം. ആന്ധ്രപ്രദേശുകാരായ ആദി നാരായണ നായിഡു, ഈശ്വര്‍ എന്നിവരാണ് മരിച്ചത്.
ആന്ധ്രപ്രദേശില്‍ നിന്നും ശബരിമലയിലേക്ക് വരികയായിരുന്നവരാണ് അപകടത്തില്‍പ്പെട്ടത്. തീര്‍ഥാടകരുടെ തന്നെ ബസ്സാണ് ഇടിച്ചത്. ഒരു കാറുമായി ഇടിച്ചതിനെ തുടര്‍ന്ന് നിര്‍ത്തിയിട്ടിരുന്ന അയ്യപ്പഭക്തരുടെ വാഹനത്തിന്റെ പിറകിലേക്ക് ബസ് ഇടിച്ച് കയറുകയായിരുന്നു.
Also Read: 4357 പേര്‍ക്ക് രോഗമുക്തി, കേരളത്തില്‍ ഇന്ന് 4169 പേര്‍ക്ക് കോവിഡ്
എതിരെ വന്ന ലോറിയെ ഇടിക്കാതിരിക്കാന്‍ ബസ് വെട്ടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മൃതദേഹങ്ങള്‍ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അപകടത്തില്‍ മൂന്നു തീര്‍ത്ഥാടകര്‍ക്ക് പരിക്കേറ്റു.