മലപ്പുറം: ഭാര്യയുടെ സ്വര്‍ണ്ണവുമായി മുങ്ങിയ നാല്പ്പത്തിമൂന്നുകാരന് വര്‍ഷങ്ങള്‍ക്ക് ശേഷം പോലീസിന്റെ പിടിയില്‍. തിരൂര്‍ തൃപ്രങ്ങോട് സ്വദേശി കള്ളിയത്ത് അബ്ദുല്‍സലീം ആണ് പിടിയിലായത്. എട്ടുവര്‍ഷത്തോളമായി ഒളിവില്‍ കഴിയവേയാണ് പിടിയിലാകുന്നത്.
വഴിക്കടവ് പൊലീസാണ് ഇയാളെ പൊന്നാനി തെയ്യങ്ങോട്ട് ഒളിവില്‍ കഴിയവെ പിടികൂടിയത്. മൊടപ്പൊയ്ക എന്ന സ്ഥലത്ത് നിന്ന് കല്യാണം കഴിച്ചതിന് ശേഷം പ്രതി ഭാര്യയുടെ സ്വര്‍ണവുമായി മുങ്ങുകയായിരുന്നു. പൊന്നാനിയില്‍ നിന്ന് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച് ഒളിവില്‍ താമസിക്കുകയായിരുന്നു ഇയാള്‍.
വഴിക്കടവ് ഇന്‍സ്പെക്ടര്‍ പി അബ്ദുല്‍ബഷീറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. അന്വേഷണ സംഘത്തില്‍ സുനു നൈനാന്, റിയാസ് ചീനി, എം എസ് അനീഷ് എന്നിവരുമുണ്ടായിരുന്നു. നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ മഞ്ചേരി സബ് ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു.