നവദമ്പതികള്‍ക്കൊപ്പം വിവാഹവേദിയില്‍ നില്ക്കുന്ന ശശി തരൂര്‍ എംപിയുടെ ചിത്രങ്ങളാണ് കഴിഞ്ഞദിവസം സോഷ്യല്‍മീഡിയയില്‍ വൈറലായത്. ഫോട്ടോ കണ്ട് ഇതില്‍ ആരാണ് ശരിക്കും വരന് എന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.
അര്‍ബെയ്ന്‍ മീഡിയ നെറ്റ്വര്‍ക്കിന്റെ സിആഒ അഭിഷേക് കുല്‍ക്കര്‍ണിയുടെയും പൈലറ്റായ ചാഹത് ദലാലിന്റെയും വിവാഹത്തില്‍ നിന്നുള്ള ചിത്രങ്ങളാണ് വൈറലായത്. നവദമ്പതിമാര്‍ക്ക് ആശംസയേകാന്‍ എത്തിയതായിരുന്നു എംപി ശശി തരൂര്‍.
Also Reada: ‘ലെഹങ്ക വേണ്ട, മണ്ഡപത്തിലേയ്ക്ക് ഇങ്ങനെ പോയാല്‍ മതി’; വ്യത്യസ്തമായ വിവാഹ വസ്ത്രത്തില്‍ വധു, ഫോട്ടോ വൈറല്‍
ചിത്രം വൈറലായതോടെ ആരാണ് ശരിക്കും വരന് എന്ന് ചോദിക്കുകയാണ് സോഷ്യല്‍മീഡിയ. ശശി തരൂരിന്റെ വേഷവും ലുക്കും തന്നെയാണ് ഇങ്ങനെയൊരു സംശയം ആളുകളില്‍ ഉയരാന്‍ കാരണമായതും. തലപ്പാവും പൂമാലയുമണിഞ്ഞാണ് തരൂര്‍ ദമ്പതിമാരെ ആശിര്‍വദിക്കാന്‍ എത്തിയത്.
The man who never fails to bless me in whatever I do, either in person or in spirit. For the most special occasion of my life, @ShashiTharoor travelled all the way & stayed with us for two days in Mahabaleshwar to bless @chahatdalal & me and enjoyed every bit of our wedding 1/2 pic.twitter.com/aKeCG5iR8D
— Abhishek Kulkarni (@theabhikulkarni) December 5, 2021
തരൂര്‍ വിവാഹത്തിന് എത്തിയതിനെക്കുറിച്ച് അഭിഷേക് തന്നെയാണ് ചിത്രങ്ങളടക്കം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. തന്റെ ജീവിതത്തിലെ എല്ലാ പ്രധാനപ്പെട്ട കാര്യങ്ങളിലും അനുഗ്രഹം നേരാന്‍ മറക്കാത്ത മനുഷ്യനാണ് തരൂര്‍ എന്ന് കുറിച്ചാണ് അഭിഷേക് ചിത്രങ്ങള്‍ പങ്കുവച്ചത്. എന്നാല്‍ ചിത്രങ്ങള്‍ വൈറലായതോടെ, വരനെക്കാള്‍ ലുക്കിലാണല്ലോ തരൂര്‍ എന്ന കമന്റുകള്‍ ഉയര്‍ന്നു.