കോട്ടയം: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ശരീരത്തില്‍ ഷുഗറിന്റെ അളവ് കുറഞ്ഞതാണ് ദേഹാസ്വാസ്ഥ്യത്തിന് ഇടയാക്കിയതെന്ന് വൈദ്യ പരിശോധനയില്‍ വ്യക്തമായി.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മന്ത്രിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. നിലവില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് അദ്ദേഹം. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
Also Read: 10 രൂപ ഊണിനൊപ്പം 30 രൂപയുടെ ഫിഷ് ഫ്രൈയും; കൊച്ചി കോര്‍പ്പറേഷന്റെ സമൃദ്ധി വമ്പന്‍ ഹിറ്റ്
കെഎസ്ഇബി വര്‍ക്കേഴ്സ് അസോസിയേഷന് സിഐടിയു സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കോട്ടയത്ത് എത്തിയതായിരുന്നു മന്ത്രി. സഹകരണമന്ത്രി വിഎന്‍ വാസവന് കെ കൃഷ്ണന്‍കുട്ടിയെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു.