പാലക്കാട്: ഗാര്‍ഹിക പീഡനത്തിന് ഇരയായി ഇതിനോടകം നിരവധി പേരാണ് ജീവനൊടുക്കിയത്. ഏറ്റവുമൊടുവില്‍ ഇരയായത് പാലക്കാടുള്ള 19 വയസ്സുകാരി നഫ്ലയാണ്. അത്താണിപ്പറമ്പില്‍ മുജീബിന്റെ ഭാര്യ നഫ്ലയെ വ്യാഴാഴ്ചയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
നഫ്ല ഭര്‍തൃവീട്ടിലെ മാനസിക പീഡനം കാരണമാണ് ജീവനൊടുക്കിയത് എന്ന് ആരോപിച്ച് സഹോദരന് നഫ്സല്‍ രംഗത്ത് എത്തി. ഭര്‍തൃവീട്ടില്‍ കടുത്ത മാനസികപീഡനമാണ് നഫ്ല നേരിട്ടതെന്നും ഭര്‍തൃമാതാവും ഭര്‍തൃസഹോദരിയും നഫ്ലയെ നിരന്തരം പരിഹസിച്ചിരുന്നതായും സഹോദരന് നഫ്സല്‍ പറയുന്നു.
വിവാഹം കഴിഞ്ഞ് പത്ത് മാസം കഴിഞ്ഞിട്ടും ഗര്‍ഭം ധരിക്കാത്തതിനാല്‍ നഫ്ല ക്രൂരമായ മാനസികപീഡനത്തിന് ഇരയായിട്ടുണ്ട്. ജനുവരി 21-നായിരുന്നു വിവാഹം. പത്ത് മാസമായിട്ടും ഗര്‍ഭം ധരിക്കാത്തതിനാല്‍ ഭര്‍തൃമാതാവും ഭര്‍തൃസഹോദരിയും നഫ്ലയെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നു.
ഗര്‍ഭധാരണത്തിന് ഡോക്ടറെ കണ്ട് ചികിത്സയെല്ലാം തേടിയിരുന്നു. മാത്രമല്ല, അല്പം തടിച്ച ശരീരപ്രകൃതമാണ് അവളുടേത്. അതിന്റെപേരിലും ഭര്‍തൃവീട്ടില്‍നിന്ന് പരിഹാസം നേരിട്ടിരുന്നു. തടി കുറയ്ക്കാന്‍ ഭക്ഷണം നിയന്ത്രിക്കുകയും ദിവസം നാല് കിലോമീറ്റര്‍ വരെ നടക്കുകയുമെല്ലാം ചെയ്തു.
പക്ഷേ, അവര്‍ പരിഹാസം തുടരുകയായിരുന്നു ഇത്രയും തടിയുള്ള ഞാന്‍ ഇവിടെ ജീവിച്ചിട്ട് കാര്യമില്ല, എല്ലാവര്ക്കും ഒരുഭാരമാണ്. എന്റെ ഇക്കാക്ക് ഒരു കുട്ടിയെ കൊടുക്കാന്‍ കഴിയുന്നില്ല എന്നാണ് അവള് .ഡയറിയില്‍ എഴുതിയിരുന്നത്. 10 മാസം മുന്‍പാണു ധോണി ഉമ്മിനി പുത്തന്‍വീട്ടില്‍ അബ്ദുല്‍ റഹ്മാന് കമുറുലൈസ ദമ്പതികളുടെ മകളായ നഫ്ലയും മുജീബും വിവാഹിതരായത്.