മലപ്പുറം: എ.ടി.എമ്മുകളില്‍ നിക്ഷേപിക്കാന്‍ ഏല്‍പ്പിച്ച കോടിക്കണക്കിന് രൂപയും അടിച്ചുമാറ്റി മുങ്ങിയ സംഘം പോലീസ് പിടിയില്‍. മലപ്പുറത്താണ് സംഭവം. മഞ്ചേരി സ്വദേശി എം.ടി. മഹിത്, വേങ്ങര ഊരകത്തെ ഷിബു, കോട്ടക്കല്‍ സ്വദേശി എം.പി. ശശീധരന്, അരീക്കോട് സ്വദേശി കൃഷ്ണരാജ് എന്നിവരാണ് അറസ്റ്റിലായത്.
എ.ടി.എമ്മുകളില്‍ നിക്ഷേപിക്കാന്‍ ഏല്‍പ്പിച്ച ഒരു കോടി അറുപതു ലക്ഷം രൂപയാണ് സംഘം തട്ടിയെടുത്തത്. എ.ടി.എമ്മുകളില്‍ പണം നിറയ്ക്കുന്ന സ്ഥാപനവും ബാങ്കും അറിയാതെ നടത്തിയ തട്ടിപ്പ് ഓഡിറ്റിങ്ങ് നടക്കുന്നതിനിടെയാണ് കണ്ടെത്തിയത്.
ബാങ്കുകളുടെ എ.ടി.എമ്മുകളില്‍ പണം നിറയ്ക്കാനുളള കരാര്‍ ഏറ്റെടുത്ത മുംബൈ ആസ്ഥാനമായ കമ്പനിയുടെ പരാതിയിലാണ് പരിശോധന നടത്തിയത്. പിന്നാലെ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.