വളര്‍ത്തുനായയെ ക്രൂരമായി ഉപദ്രപിക്കുന്ന ഉടമയുടെ വീഡിയോ ഇന്നലെ മുതല്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. വീടിനു സമീപത്തുള്ള കൂട്ടില്‍ തുടലില്‍ കെട്ടിയിട്ടിരിക്കുന്ന നായയെ വലിയ മരക്കഷണം ഉപയോഗിച്ചാണ് ഉടമ അടിക്കുന്നത്. അതുകൂടാതെ കാലുകൊണ്ട് ചവിട്ടുകയും തുടലില്‍ തൂക്കിയെടുത്ത് എറിയുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം.
പോസ് തൃശൂര്‍ എന്ന മൃഗക്ഷമേ സംഘടനയാണ് 58 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോ പങ്കുവെച്ചത്. യജമാനന് ഇത്രത്തോളം വേദനിപ്പിച്ചിട്ടും തിരികെ കടിക്കാതെ അയാളുടെ കയ്യില്‍ ഇരു കൈകളും നീട്ടിപ്പിടിച്ച് ഇനി അടിക്കരുതേ എന്ന രീതിയില്‍ ദയനീയാവസ്ഥയോടെ നോക്കുകയാണ് നായ.
മൃഗക്ഷേമ സംഘടനകളുടെ പരാതിയെത്തുടര്‍ന്ന് പേരാമംഗലം പൊലീസ് കേസെടുത്തു. ഇന്ന് സ്റ്റേഷനില്‍ ഹാജരാവാനാണ് പൊലീസ് നിര്‍ദേശമെന്ന് മൃക്ഷേമപ്രവര്ത്തകര് അറിയിച്ചു. ഡിങ്കന് എന്നാണ് ഈ നായയുടെ പേര്. വീഡിയോയ്ക്ക് താഴെ നിരവദി പേരാണ് പ്രതികരിച്ചത്.