കൊല്ലം: ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടിയില്‍ വെച്ച് യുവതിയെ കടന്നു പിടിച്ച പതിനേഴുകാരന് പിടിയില്‍. തിങ്കള്‍ പുലര്‍ച്ചെ 2.30ന് മംഗളൂരു തിരുവനന്തപുരം എക്സ്പ്രസ് ട്രെയിനില്‍ വെച്ചായിരുന്നു സംഭവം. യുവതി ബഹളം വെച്ചതോടെ മറ്റ് യാത്രക്കാര്‍ ഇടപെടുകയായിരുന്നു.
കോഴിക്കോട് വടകര സ്വദേശിനിയായ മുപ്പത്തിമൂന്നുകാരിക്ക് നേരെയാണ് ലൈംഗിക അതിക്രമം ഉണ്ടായത്. കൊല്ലം സ്റ്റേഷനില്‍ എത്താറായപ്പോഴാണു സംഭവം. കാസര്‍കോട് സ്വദേശിയായ പതിനേഴുകാരനാണ് റെയില്‍വേ പോലീസിന്റെ പിടിയിലായത്.
സംഭവത്തില്‍ 17കാരനെതിരെ കൊല്ലം റെയില്‍വേ പൊലീസ് കേസെടുത്ത് കോടതിയില്‍ ഹാജരാക്കി. പിന്നീട് ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റി.