കോഴിക്കോട്: കിണറുകളില്‍ കോളറ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. കോഴിക്കോട് ജില്ലയിലെ നരിക്കുനിയിലെ കിണറുകളിലാണ് കോളറ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയിലാണ് കണ്ടെത്തല്‍.
പ്രദേശത്ത് നാലിടത്താണ് ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയത്. അതേസമയം, ആര്‍ക്കും കോളറ ലക്ഷണങ്ങളില്ല. കോളറ ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് അടിയന്തര യോഗം വിളിച്ചു. നരിക്കുനിയില്‍ ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് രണ്ടര വയസ്സുകാരന് മരിച്ചിരുന്നു.
പത്തുപേര്‍ ആശുപത്രിയില്‍ ചികിത്സയിലുമായി. ഇതേത്തുടര്‍ന്നാണ് മേഖലയിലെ വെള്ളം അടക്കം ശേഖരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തിയത്. ആശുപത്രിയില്‍ ചികിത്സയിലുള്ള ആര്‍ക്കും കോളറ ബാധ കണ്ടെത്തിയിട്ടില്ല. ഇവരെല്ലാം ചികിത്സ കഴിഞ്ഞ് വീടുകളിലേക്ക് മടങ്ങിയിട്ടുണ്ട്.