കൊച്ചി: സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകന് അറസ്റ്റില്‍. എറണാകുളത്താണ് സംഭവം. ആലുവ ശ്രീമൂലനഗരം വട്ടേക്കാട്ടുപറമ്പില്‍ രാജു ആണ് അറസ്റ്റിലായത്. സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് മോഹിപ്പിച്ചായിരുന്നു ഇയാള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചത്.
പീഡനത്തിന് ശേഷം ഈ വിവരം പുറത്തറിയിക്കരുതെന്ന് വിദ്യാര്‍ത്ഥിനിയെ പ്രതി ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും പൊലീസ് പറഞ്ഞു. ഷോര്‍ട്ട് ഫിലിമില്‍ അഭിനയിപ്പിക്കാമെന്നു പറഞ്ഞ് വിദ്യാര്‍ത്ഥിനിയെ തന്റെ വീട്ടില്‍ കൊണ്ടുവരികയായിരുന്നു.
ഇവിടെവെച്ചാണ് കുട്ടിയെ രാജു പീഡിപ്പിച്ചത്. വിദ്യാര്‍ത്ഥിനി വിവരം രക്ഷിതാക്കളെ അറിയിച്ചു. ഇതോടെയാണ് പീഡന വിവരം പുറത്ത് അറിഞ്ഞത്. വീട്ടുകാരുടെ പരാതിയില്‍ കേസെടുത്ത പൊലീസ് പോക്സോ കേസ് ചുമത്തി രാജുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.