മലപ്പുറം: നവവരനെ ക്രൂരമായി മര്‍ദിച്ച് ഭാര്യ വീട്ടുകാര്‍. മലപ്പുറം ജില്ലയിലാണ് സംഭവം. നവവരന് അബ്ദുള്‍ അസീബിനെ തട്ടികൊണ്ട് പോയി മര്‍ദിച്ചതായി ബന്ധുക്കളാണ് പരാതി നല്‍കിയത്. ഗുരുതരമായി പരുക്കേറ്റ അസീബിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിവാഹമോചനത്തിനായി മുത്തലാഖ് ചൊല്ലണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഭാര്യ വീട്ടുകാരുടെ മര്‍ദനം. ഒതുക്കുങ്ങലിലെ ഭാര്യ വീട്ടിലെത്തിച്ചായിരുന്നു അസീബിനോട് വിവാഹമോചനത്തിനായി മുത്തലാഖ് ചൊല്ലണമെന്ന് ഭാര്യയുടെ ബന്ധുക്കള്‍ ആവശ്യപെട്ടത്.
ഇതിന് വഴങ്ങാത്തതിനെ തുടര്‍ന്ന് ജനനേന്ദ്രിയത്തിലടക്കം ഗുരുതരമായി മര്‍ദിച്ച് പരിക്കേല്‍പ്പിച്ചു. ഗുരുതരമായി പരുക്കേറ്റ അസീബിനെ പിന്നീട് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഒന്നര മാസം മുമ്പാണ് അസീബ് വിവാഹിതനായത്.
ഭാര്യയുമായി ചെറിയ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. തട്ടിക്കൊണ്ടുപോയ മൂന്നു പേരെ കോട്ടക്കല്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.