കൊച്ചി :വാഹനാപകടത്തില്‍ മുന്‍ മിസ് കേരള അടക്കം രണ്ടു പേര് മരിച്ചു. കൊച്ചിയില്‍ വെച്ചാണ് അപകടം. 2019 ലെ മിസ് കേരള അന്‍സി കബീര്‍, റണ്ണര്‍ അപ്പ് അഞ്ജന ഷാജന് എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് വാഹനാപകടം ഉണ്ടായത്.
ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. കൊച്ചി വൈറ്റിലയ്ക്ക് സമീപം ദേശീയപാതയിലാണ് അപകടം. കാറിലുണ്ടായിരുന്ന രണ്ടുപേര്‍ക്ക് പരിക്കേറ്റു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇവരില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിയാണ് മോഡല്‍ കൂടിയായ ആന്‍സി കബീര്‍. അഞ്ജന തൃശൂര്‍ സ്വദേശിയാണ്.