ആലപ്പുഴ: വെള്ളപ്പൊക്കം കാരണം രക്ഷപ്പെടാന്‍ കഴിയാതെ വീടിന്റെ സിറ്റൗട്ടില്‍ കുടുങ്ങിപ്പോയ പോയ പൂച്ചക്കുഞ്ഞിന് രക്ഷകരായി സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍. ആലപ്പുഴയിലെ മാന്നാറില്‍ നിന്നുള്ള കാഴ്ചയാണ് കേരളക്കരയുടെ ഹൃദയം കവരുന്നത്.
മാന്നാര്‍ ഗ്രാമ പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ വെള്ളം കയറിയ വീടുകളില്‍ കഴിഞ്ഞിരുന്ന കിടപ്പ് രോഗികളെയും അസുഖ ബാധിതരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാന്‍ വേണ്ടി എത്തിയതായിരുന്നു ചെങ്ങന്നൂര്‍ സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍.
അപ്പോഴാണ് വെള്ളത്താല്‍ ചുറ്റപ്പെട്ട വീടിന്റെ സിറ്റ് ഔട്ടില്‍ രക്ഷപെടാന്‍ കഴിയാതെ ഇരുന്ന പൂച്ചകുഞ്ഞിനെ ഇവര്‍ കണ്ടത്. ഉടന്‍ തന്നെ ചെങ്ങന്നൂര്‍ സിവില്‍ ഡിഫന്‍സ് പോസ്റ്റ് വാര്ഡന് രാജീവ് രാധാകൃഷ്ണന് വെള്ളത്തില്‍ നീന്തി എത്തി പൂച്ചക്കുഞ്ഞിനെ രക്ഷിക്കുകയായിരുന്നു. വെള്ളത്തില്‍ നിന്നെടുത്ത് പൂച്ചക്കുഞ്ഞിനെ രാജീവ് കരക്കെത്തിച്ചു.