തിരുവനന്തപുരം: തലസ്ഥാനത്ത് കണ്ണംമൂലയില്‍ ഒഴുക്കില്‍പെട്ട് അന്യസംസ്ഥാന തൊഴിലാളിയെ കാണാതായി. ജാര്‍ഖണ്ഡ് സ്വദേശി നെഹര്‍ദീപ് കുമാറിനെയാണ് കാണാതായത്. ഏതാനും ദിവസങ്ങളായി തുടരുന്ന കനത്ത മഴയില്‍ പ്രദേശത്തെ ആമയിഴഞ്ചാല്‍ തോടില്‍ വെള്ളം കയറിയിരുന്നു.
ഇവിടെ നെഹര്‍ദീപ് ഉള്‍പ്പെടുന്ന സംഘം നീന്തിക്കുളിക്കാന്‍ ഇറങ്ങി. ഇതിനിടെയാണ് നെഹര്ദീപിനെ കാണാതായതെന്നാണ് പ്രാഥമിക നിഗമനം. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. ഇയാള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. സ്കൂബ സംഘവും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്.