കോട്ടയം: കേരളത്തില്‍ അതിശക്തമായ മഴ തുടരുകയാണ്. പലസ്ഥലങ്ങളിലും വെള്ളം കയറി. കനത്ത മഴയില്‍ പി.സി ജോര്‍ജിന്റേയും വീട് വെള്ളത്തില്‍ മുങ്ങി. അരയ്ക്കൊപ്പം വെള്ളത്തില്‍ നിന്ന് കാര്യങ്ങള്‍ വിശദീകരിച്ച് ഷോണ്‍ ജോര്‍ജ് രംഗത്തെത്തി.
തന്റെ ജീവിതത്തില്‍ ഇങ്ങനെയൊന്ന് കണ്ടിട്ടില്ലെന്ന് പി.സി ജോര്‍ജ് പ്രതികരിച്ചു. വീടിന്റെ ഉള്ളിലും വെള്ളം കയറി. ഈരാറ്റുപേട്ടയില്‍ ഇത്തരത്തിലൊരു സംഭവം ആദ്യമാണെന്ന് പി.സി ജോര്‍ജ് പറയുന്നു. ജനങ്ങള്‍ തന്നെ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങുന്നുണ്ടെന്നും പന്തളം, ചെങ്ങന്നൂര്‍, റാന്നി, കോന്നി, പാലാ, കോട്ടയം എന്നിവടങ്ങളിലുള്ളവര്‍ വലിയ ശ്രദ്ധ വയ്ക്കണമെന്നും അദ്ദേഹം പറയുന്നു.
അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം കേരളത്തിന് മുകളിലെത്തിയതോടെ, രണ്ടു ദിവസം തീവ്രമഴ തുടരുമെന്നാണ് മുന്നറിയിപ്പ്. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും അതിശക്തമായ മഴ തുടരുകയാണ്. അഞ്ചു ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു.
പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് അതി തീവ്ര മഴ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.