ചാരുംമൂട് : നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. നൂറനാട് പാലമേല്‍ ആദിക്കാട്ടുകുളങ്ങര പണിക്കരയ്യത്ത് ഷാഹുല്‍ ഹമീദിന്റെ മകന് ഇര്ഫാന് ആണ് മരിച്ചത്. പതിനേഴ് വയസ്സായിരുന്നു. കഴിഞ്ഞ ദിവസമാണ് അപകടം സംഭവിച്ചത്.
അടൂര്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ലസ്ടു വിദ്യാര്‍ഥിയാണ്. ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെ പള്ളിമുക്ക് -ആനയടി റോഡില്‍ പണയില്‍ വെച്ചായിരുന്നു അപകടം. ഉടന്‍ തന്നെ ഇര്‍ഫാനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.