ആലപ്പുഴ: കോവിഡ് പ്രതിസന്ധിയില്‍ ജോലി നഷ്ടമായതോടെ ജീവിതം മുന്നോട്ട് പോകാന്‍ വായ്പയെടുത്ത് തുടങ്ങിയ കോഴിഫാമിലെ കോഴികളെ തെരുവുനായ്ക്കള്‍ കടിച്ച് കൊന്നതിന്റെ ഞെട്ടലിലാണ് ഹരിപ്പാട്ടുകാരന് ജോസ്. 254 കോഴികളെയാണ് തെരവുനായ്ക്കള്‍ കൊന്നത്.
സ്കൂള്‍ ബസ് ഡ്രൈവറായിരുന്ന ജോസ്. എന്നാല്‍ കോവിഡ് കാലത്ത് ജോലി നഷ്ടമായി. ഇതിനെ തുടര്‍ന്നാണ് രണ്ട് ലക്ഷം രൂപ ലോണെടുത്ത് കോഴിഫാം തുടങ്ങിയത്. 1000 കോഴികളാണ് ഫാമില്‍ ഉണ്ടായിരുന്നത്. ഇതില്‍ 254 എണ്ണത്തിനെയാണ് നായ്ക്കള്‍ കടിച്ചുകീറിയത്.
ഇന്നലെ പുലര്‍ച്ചയോടെയാണ് ആക്രമണം ഉണ്ടായതെന്ന് ജോസ് പറയുന്നു. നായ്ക്കളുടെ കുരകേട്ട് ജോസ് ഫാമിലേക്ക് എത്തുകയായിരുന്നു. ഫാമിന് പുറത്തുണ്ടായിരുന്ന ആറ് നായ്ക്കള്‍ ഓടിപ്പോയി. ഫാമിനുള്ളില്‍ ഉണ്ടായിരുന്ന രണ്ട് നായ്ക്കള്‍ കോഴികളെ ഓടിച്ചിട്ട് കടിച്ച് കൊല്ലുകയായിരുന്നു.
23 ദിവസം പ്രായമായ 1000 കോഴികളാണ് ഫാമില്‍ ഉണ്ടായിരുന്നത്. ഇരുപതിലധികം കോഴികള്‍ മാരകമായി കടിയേറ്റ നിലയിലാണ്. നെറ്റ് കടിച്ച് തകര്‍ത്താണ് നായ്ക്കള്‍ ഉള്ളില്‍ കടന്നത്. സംഭവം കണ്ടതിന്റെ ഞെട്ടലില്‍ നിന്നും ഇനിയും മോചിതനായിട്ടില്ലെന്ന് ജോസ് പറയുന്നു.