കോഴിക്കോട്: രണ്ടു മക്കളെയും കൊണ്ട് യുവതി കിണറ്റില്‍ ചാടി. രണ്ടു കുട്ടികളും മരിച്ചു. കോഴിക്കോടാണ് ദാരുണസംഭവം. ഫാത്തിമ റൗഹ (3), മുഹമ്മദ് റസ് വിന് (3) എന്നീ കുട്ടികളാണ് മരിച്ചത്. പേരോട് റഫീക്കിന്റെ ഭാര്യ സുബീനാ മുംതാസാണ് കുട്ടികളെയും കൊണ്ട് കിണറ്റില്‍ ചാടിയത്.
സുബിനയെ രക്ഷപ്പെടുത്തി. ഇന്നലെ രാത്രിയായിരുന്നു സംഭവം. കോഴിക്കോട് നാദാപുരം പേരോട് ആണ് സംഭവം. നാദാപുരം പൊലീസ് യുവതിയെ കസ്റ്റഡിയിലെടുത്തു. രണ്ട് കുട്ടികളെയും കിണറ്റിലേക്ക് എറിഞ്ഞ ശേഷമാണ് ഇവര്‍ കൂടെ ചാടിയത്. ഇതിന് തൊട്ട് മുന്‍പ് തന്റെ വീട്ടിലേക്ക് ഫോണ്‍ ചെയ്യുകയും ചെയ്തിരുന്നു.
മക്കളെ കൊന്നെന്നും താനും മരിക്കുകയാണെന്നുമാണ് സുബീന ഫോണിലൂടെ വീട്ടുകാരോട് പറഞ്ഞത്. കിണറ്റില്‍ സ്ഥാപിച്ച പമ്പ് സെറ്റില്‍ പിടിച്ച് നിന്നശേഷമാണ് സുബീന അട്ടഹസിക്കുകയും ബഹളമുണ്ടാക്കുകയും ചെയ്യുകയായിരുന്നു. ഈ ശബ്ദം കേട്ടാണ് റഫീഖിന്റെ ഉമ്മയും സഹോദരിയും വിവരം അറിഞ്ഞത്.
ഇവരുടെ വിളികേട്ടെത്തിയ നാട്ടുകാരും ഫയര്‍ഫോഴ്സുമാണ് കിണറ്റില്‍ നിന്നും സുബീനയേയും കുട്ടികളെയും വെള്ളത്തില്‍ നിന്നും കരയ്ക്കെത്തിച്ചത്. നാദാപുരം പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്കിയ സുബീനയ്ക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. ആത്മഹത്യശ്രമത്തിനും കൊലപാതകത്തിനുമുള്ള കാരണം ഇനിയും വ്യക്തമായിട്ടില്ല.