ഇടുക്കി: അണക്കെട്ടില്‍ അറുപതുകാരിയുടെ മൃതദേഹം കണ്ടെത്തി. ആനയിറങ്കല്‍ സ്വദേശി വെള്ളത്തായുടെ മൃതദേഹമാണ് ആനയിറങ്കല്‍ അണക്കെട്ടില്‍ കണ്ടെത്തിയത് തല സ്റ്റീല്‍ പാത്രം കൊണ്ട് മൂടിയ നിലയിലായിരുന്നു. മരണത്തില്‍ അസ്വാഭാവികത ഉണ്ടോയെന്ന് പരിശോധിക്കുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
വെള്ളത്തായിയ്ക്ക് മാനസിക പ്രശ്നം ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആനയിറങ്കല്‍ ഡാമിന് സമീപത്തായാണ് മൃതദേഹം കണ്ടെത്തിയത്. ഡാമിന് അടുത്തായാണ് വെള്ളത്തായി താമസിക്കുന്നത്. അതേസമയം മരണം കൊലപാതകമാണോയെന്ന് പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു.