മേലാറ്റൂർ: കാൻസർ രോഗത്തിനോടുള്ള പോരാട്ടത്തിനിടെ മുടി നഷ്ടപ്പെട്ട് പുതിയ മുടി വെച്ചുപിടിപ്പിക്കാൻ സാധിക്കാത്ത നിർധനരോഗികൾക്ക് കൈത്താങ്ങുമായി മേലാറ്റൂരിലെ വിദ്യാർത്ഥികൾ.
രോഗികൾക്ക് തങ്ങളാൽ കഴിയുന്ന ചെറിയൊരു സഹായമാണ് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സാന്ത്വനം ഹെയർ ബാങ്ക് പദ്ധതിയിലൂടെ നടപ്പാക്കുന്നത്. നിർധനരായ കാൻസർ രോഗികൾക്ക് വിഗ്ഗ് നിർമിക്കുന്നതിനായി മേലാറ്റൂർ ആർഎം ഹയർസെക്കൻഡറി സ്കൂളിലെ ഗൈഡ്സുകളും വിദ്യാർത്ഥികളും രക്ഷിതാക്കളുമുൾപ്പെടെ 17 പേരാണ് മുടി ദാനം ചെയ്തത്.
31 സെന്റിമീറ്റർ നീളത്തിൽ മുറിച്ചെടുത്താണ് മുടി ഇവർ ദാനം ചെയ്തത്.
മേലാറ്റൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെടി മുഹമ്മദ് ഇഖ്ബാൽ ഉദ്ഘാടനം നിർവഹിച്ചു. പ്രഥമാധ്യാപകൻ കെ സുഗുണപ്രകാശ് അധ്യക്ഷതവഹിച്ചു. മേലാറ്റൂർ പദ്മനാഭൻ, എം ഷിജു, ഒ ഷൈബി സഫ്ല, എംയു ഹാരിസ്, കെപി അനുപമ, ടിഎസ് ആശ എന്നിവർ പ്രസംഗിച്ചു.