തൃശൂര്‍: ഭാര്യയെ നിലവിളക്ക് കൊണ്ട് തലയ്ക്കടിച്ച് പരുക്കേല്‍പ്പിച്ച സംഭവത്തില്‍ ഭര്‍ത്താവ് പോലീസ് പിടിയില്‍. തൃശൂരിലാണ് സംഭവം. തളിക്കുളം സ്വദേശിയായ സുധീറാണ് അറസ്റ്റിലായത്. ഭാര്യ സുജിതയെയാണ് ഇയാള്‍ ആക്രമിച്ചത്.
കുടുംബ വഴക്കിനെ തുടര്‍ന്നാണ് ആക്രമണമെന്നാണ് റിപ്പോര്‍ട്ട്. ഭാര്യയുമായി വഴക്കിട്ട് ക്ഷുഭിതനായ സുധീര്‍ യുവതിയെ വീഴ്ത്തിയ ശേഷം നിലവിളക്ക് കൊണ്ട് തലയ്ക്കടിച്ച് പരുക്കേല്‍പ്പിച്ചെന്നാണ് കേസ്. സുജിതയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.