തൃശ്ശൂര്‍: ചിമ്മിനി ഡാമിന്റെ നാല് സ്പില്‍വേ ഷട്ടറുകള്‍ തുറന്നു. ജലവിതാനം അനുവദനീയമായ സംഭരണ ജലവിതാനത്തേക്കാള്‍ കൂടുതല്‍ ആയതിനാലും വൃഷ്ടിപ്രദേശത്തെ മഴ മൂലം ഡാമിലേക്കുള്ള നീരൊഴുക്ക് കൂടിയതിനാലുമാണ് ഷട്ടറുകള്‍ തുറന്നത്.
10 മണിക്ക് ശേഷം 5 സെന്റീമീറ്റര്‍ വീതം തുറന്ന് കുറുമാലി പുഴയിലേക്ക് ജലം ഒഴുക്കി വിടുകയാണ്. കുറുമാലി, കരുവന്നൂര്‍ പുഴകളിലെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പൊതു ജനങ്ങളും കുട്ടികളും പുഴയില്‍ ഇറങ്ങുന്നതിനും കുളിക്കുന്നതിനും വസ്ത്രങ്ങള്‍ അലക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനും മറ്റും നിയന്ത്രണം ഏര്‍പ്പെടുത്തി. കുറുമാലി, കരുവന്നൂര്‍ പുഴകളില്‍ നേരിയ തോതില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യത.