കോഴിക്കോട് : കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പതിമൂന്നുകാരന് മരിച്ചു. ബാലുശ്ശേരി പൂനത്ത് കൃഷ്ണാലയത്തില്‍ ദേവനേശന്റെ മകന് ഗൗതം ദേവ് നായര്‍ ആണ് മരിച്ചത്. ഭിന്നശേഷിക്കാരനായ ഗൗതം രണ്ടാഴ്ചയായി ചികില്‍സയിലായിരുന്നു.
ഇന്നു രാവിലെയായിരുന്നു അന്ത്യം. കോവിഡ് ബാധിച്ച് ഗൗതം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരിച്ചത്. വീട്ടിലെ മറ്റുള്ളവര്‍ക്കും കോവിഡ് ബാധിച്ചിരുന്നു. അഞ്ജുവാണ് അമ്മ. ഗാഥ സഹോദരിയാണ്.
സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ് കഴിഞ്ഞ ദിവസം ന്ന് 24,296 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. 173 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 19,757 ആയി.