കറുകച്ചാല്‍: യുവതിയുടെ കുളിസീന്‍ കാണാനായി കുളിമുറിയില്‍ ഒളിഞ്ഞു നോക്കിയ വിരുതന് ഒടുവില്‍ അറസ്റ്റില്‍. കറുകച്ചാലില്‍ ഉമ്പിടി വരവുങ്കല്‍ അനീഷ്കുമാര്‍ (29) ആണ് അറസ്റ്റിലായത്. യുവതി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അനീഷ് കുമാര്‍ അറസ്റ്റിലായത്.
സമീപവാസിയായ യുവതി കുളിക്കുമ്പോള്‍ അനീഷ് അവരുടെ കുളിമുറിയുടെ പിന്നിലെ വെന്റിലേഷനിലൂടെ ഒളിഞ്ഞു നോക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ശബ്ദം കേട്ട് യുവതി നോക്കിയപ്പോള്‍ അനീഷിനെ തിരിച്ചറിഞ്ഞു. ഉടന്‍ തന്നെ ഇയാള്‍ അവിടെ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.
തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. യുവതിയുടെ പരാതിയില്‍ കറുകച്ചാല്‍ പൊലീസ് ഇയാളെ പിടികൂടി . ഇയാളുടെ ഫോണ്‍ പരിശോധിച്ചെങ്കിലും ദൃശ്യങ്ങളൊന്നും കണ്ടെത്തിയില്ലെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.