പരപ്പനങ്ങാടി: കടം കൊടുത്ത പണം തിരികെ ചോദിച്ചതിന് അതിഥി തൊഴിലാളിയെ ബ്ലേഡ് കൊണ്ട് മുറുവേല്പ്പിച്ചതായി പരാതി. 10 വര്‍ഷമായി പരപ്പനങ്ങാടി കേന്ദ്രീകരിച്ച ജോലി ചെയ്യുന്ന ബംഗാള്‍ സ്വദേശിയും പരപ്പനങ്ങാടി അയ്യപ്പന്‍കാവിലെ ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനുമായ സഫിക്കുള്‍ സേക്ക് (30) ആണ് ആക്രമണത്തിന് ഇരയായത്.
പരപ്പനങ്ങാടി ഉള്ളണം മുണ്ടിയന്‍കാവ് സ്വദേശിയായ മുഹമ്മദ് റിയാസിന് 1500 രൂപ കടം കൊടുത്തിരുന്നതായും ഇത് തിരികെ ചോദിച്ചതിലുള്ള വൈരാഗ്യം കാരണം മുഹമ്മദ് റിയാസ് ക്വാര്‍ട്ടേഴ്സില്‍ വന്ന് തന്നെ മര്ദക്കുകയും ബ്ലേഡ് ഉപയോഗിച്ച് ശരീരത്തില്‍ മുറിവേല്‍പ്പിച്ചുവെന്നും സഫിക്കുള്‍ പരാതിപ്പെട്ടു.
ആറു മാസം മുമ്പ് കടം കൊടുത്ത പണം തിരികെ കിട്ടാത്തതിനാല്‍ പലതവണയായി ചോദിച്ചിരുന്നുവെന്നും ഇതില്‍ പ്രകോപിതനായാണ് തന്നെ, ഞായറാഴ്ച ഉച്ചയ്ക്ക് 12ഓടെ അയ്യപ്പന് കാവിലെ ക്വാര്‍ട്ടേഴ്സിലെത്തി ആക്രമിച്ചതെന്ന് സഫിക്കുള്‍ പോലീസിന് നല്കിയ പരാതിയില്‍ പറയുന്നു.