കല്‍പ്പറ്റ: ദേശീയ എല്‍എല്‍ബി പ്രവേശന പരീക്ഷയില്‍ മികച്ച വിജയം നേടിയ വയനാട്ടിലെ കുട്ടികള്‍ക്കൊപ്പം ഓണസദ്യ കഴിച്ച് രാഹുല്‍ ഗാന്ധി. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെത്തിയ രാഹുല്‍ ഗാന്ധി ആദ്യദിനം ഓണസദ്യയുണ്ടത് 12 മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമാണ്.
ആദ്യമായി ആദിവാസി മേഖലയില്‍ നിന്ന് കോമണ്‍ ലോ അഡ്മിഷന് ടെസ്റ്റ് പാസായ വിദ്യാര്‍ഥികളെ രാഹുല്‍ അഭിനന്ദിച്ചു. ഇവരുടെ വിജയം ആദിവാസി വിഭാഗത്തിന് മുഴുവന്‍ മാതൃകയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഏറെ നേരം വിദ്യാര്‍ഥികളുമായി സംവദിച്ചാണ് രാഹുല്‍ മടങ്ങിയത്.
വയനാട്ടിലെ ആദിവാസി മേഖലയില്‍ നിന്ന് യുവ തലമുറ വളര്‍ന്നു വരുന്നതില്‍ അഭിമാനമുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം ഇതാദ്യമായാണ് രാഹുല്‍ കേരളത്തിലെത്തുന്നത്.