ആലപ്പുഴ : ആലപ്പുഴയില്‍ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ നവവധുവിന്റെ മരണം സ്ത്രീധന പീഡനം മൂലമെന്ന് പൊലീസ്. സംഭവത്തില്‍ 19കാരിയുടെ ഭര്‍ത്താവ് വിഷ്ണുവിന്റെ മാതാപിതാക്കള്‍ക്കെതിരെ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു. വള്ളികുന്നം ആറാം വാര്‍ഡില്‍ ലക്ഷ്മി ഭവനില്‍ സൈനികനായ വിഷ്ണുവിന്റെ ഭാര്യ സുചിത്ര ആണ് മരിച്ചത്.
ജൂണ്‍ 22 ന് വീട്ടിലെ കിടപ്പുമുറിയിലാണ് സുചിത്രയെ മരിച്ച നിലയില്‍ കണ്ടത്. സുചിത്രയെ ആത്മഹത്യയിലേക്ക് നയിച്ചത് പത്ത് ലക്ഷം രൂപ ചോദിച്ച് ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ നടത്തിയ നിരന്തര മാനസിക പീഡനം ആണെന്ന് പൊലീസ് അറിയിച്ചു.
മൂന്നു മാസം മുമ്പാണ് വിഷ്ണുവും സുചിത്രയും വാഹിതരായത്. കൃഷ്ണപുരം കൊച്ചുമുറി സുനില്‍ ഭവനത്തില്‍ സുനില്‍ -സുനിത ദമ്പതിമാരുടെ മകളാണ് സുചിത്ര. വിവാഹം കഴിഞ്ഞ് ഒരു മാസത്തിനു ശേഷം സൈനികനായ വിഷ്ണു ജോലി സ്ഥലമായ ഉത്തരാഖണ്ഡിലേക്ക് പോയിരുന്നു.
സുചിത്ര വീട്ടില്‍ തൂങ്ങിമരിക്കുന്ന സമയത്ത് വിഷ്ണുവിന്റെ അമ്മയും അച്ഛനും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. സുചിത്രയുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് മാതാപിതാക്കള്‍ രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ വിഷ്ണുവിന്റെ മാതാപിതാക്കള്‍ക്കെതിരെ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു