മലപ്പുറം: കോപ്പ അമേരിക്ക ഫൈനല്‍ മത്സരത്തില്‍ അര്‍ജന്റീനയുടെ വിജയം ആഘോഷിക്കുന്നതിനിടെ പടക്കം പൊട്ടിത്തെറിച്ച് മലപ്പുറത്ത് രണ്ട് പേര്‍ക്ക് പരിക്ക്. താനാളൂരിലാണ് അപകടം. ഹിജാസ്, സിറാജ് എന്നിവര്‍ക്കാണ് പടക്കം പൊ്ടിക്കുന്നതിനിടെ പരിക്കേറ്റത്.
ഇരുവരുടെയും പരിക്ക് ഗുരുതരമാണ് എന്നാണ് റിപ്പോര്‍ട്ട്. രാവിലെ ഏഴരയോടെ ആയിരുന്നു അപകടം. അര്‍ജന്റീന വിജയിച്ച സന്തോഷത്തില്‍ റോഡരികില്‍ ബൈക്ക് നിര്‍ത്തി പടക്കം പൊട്ടിക്കുകയായിരുന്നു ഇരുവരും. ഇവരുടെ കയ്യില്‍ നിന്ന് പൊട്ടിയ പടക്കം, പടക്കം ശേഖരിച്ച പെട്ടിയിലേക്ക് വീണ് വലിയ സ്ഫോടനമായി മാറുകയായിരുന്നു.
പരിക്കേറ്റ യുവാക്കളെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സിറാജിന് തുടയ്ക്കും ഇജാസിന് നടുവിനുമാണ് പരിക്ക് പറ്റിയത്. ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. രണ്ടര പതിറ്റാണ്ടിന് ശേഷം അര്‍ജന്റീന നേടുന്ന അന്താരാഷ്ട്ര ടൂര്‍ണമെന്റ് എന്ന നിലയില്‍ വലിയ ആഘോഷങ്ങളാണ് കേരളത്തിലെ ആരാധകള്‍ സംഘടിപ്പിച്ചത്. കോഴിക്കോട് ജില്ലയിലും അരാധകര്‍ ബൈക്ക് റാലിയുള്‍പ്പെടെ സംഘടിപ്പിച്ച് വിജയാഘോഷം നടത്തിയിരുന്നു.