എടക്കര: മലപ്പുറത്ത് എടക്കര വഴിക്കടവിൽ കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ ഏർപ്പെട്ട പോലീസ് സേനയ്ക്ക് ഒരുനേരത്തെ ഭക്ഷണം നൽകാനെത്തി നരിവാലമുണ്ടയിലെ അമ്മമാർ. സെന്റ് ജോസഫ് കത്തോലിക്കാ പള്ളിയിലെ മാതൃവേദിയിലെ അംഗങ്ങളാണ് പോലീസുകാരോടുള്ള തങ്ങളുടെ ആദരവ് ഭക്ഷണം നൽകി പ്രകടിപ്പിച്ചത്.
മുണ്ട, വഴിക്കടവ് എന്നിവിടങ്ങളിൽ ജോലിചെയ്യുന്ന പോലീസുകാർ, വൊളന്റിയർമാർ എന്നിവർക്കാണ് ഭക്ഷണം നൽകിയത്.
ഭക്ഷണപ്പൊതികൾ എസ്ഐ ശിവൻ ഏറ്റുവാങ്ങി. മാതൃവേദി ഡയറക്ടർ ഫാ. ബിജു ഉറുമ്പിൽ, സിസ്റ്റർ ബെഡ്സി, ജിഷ ജോൺസ്, ഷീജ ബിനോയ് എന്നിവർ നേതൃത്വംനൽകി.