കൂട്ടിലങ്ങാടി: ഇരുവൃക്കകൾ തകരാറിലായ വീട്ടമ്മ ചികിത്സാസഹായം തേടുന്നു. പത്താംവാർഡ് കൊഴിഞ്ഞിൽ സ്വദേശി ശ്രീനിവാസന്റെ ഭാര്യ ഷീബയുടെ വൃക്കകളാണ് തകരാറിലായി അടിയന്തര ചികിത്സ ആവശ്യമായി വന്നിരിക്കുന്നത്. ആറുമാസമായി ഡയാലിസിസ് ചെയ്താണ് ജീവൻ നിലനിർത്തുന്നത്. കൂലിപ്പണിക്കാരനായ ഭർത്താവ് ശ്രീനിവാസന്റെ തുച്ഛമായ വരുമാനം മാത്രമാണ് കുടുംബത്തിന്റെ ഏക ആശ്വാസം.
കോവിഡ് കാലത്ത് ഡയാലിസിസിനുള്ള തുക കണ്ടെത്താനാകാതെ ബുദ്ധിമുട്ടുന്ന കുടുംബത്തിനായി വാർഡംഗം അബ്ദുൾ മാജിദ് ആലുങ്ങലിന്റെ നേതൃത്വത്തിൽ നാട്ടുകാർ ചികിത്സാ സഹായത്തിനായി കമ്മിറ്റി രൂപവത്കരിച്ചു. ഷീബയുടെ ജീവൻ രക്ഷിക്കാനായി വൃക്കമാറ്റിവെയ്ക്കൽ മാത്രമാണ് ശാശ്വത പരിഹാരം. ഇതിന് 25 ലക്ഷം രൂപ ചെലവുവരുമെന്ന് ഡോക്ടർമാർ പറയുന്നു.
സുമനസുകളുടെ കനിവിനായി കാത്തിരിക്കുകയാണ് ഈ കുടുംബം. അക്കൗണ്ട് ഉടമ: ശ്രീനിവാസൻ & അബ്ദുൾമാജിദ് ആലുങ്ങൽ അക്കൗണ്ട് നമ്പർ: 0832053000002331, സൗത്ത് ഇന്ത്യൻ ബാങ്ക്, കൂട്ടിലങ്ങാടി. ഐഎഫ്എസ്സി: SIBL0000832 ഗൂഗിൾ പേ: 9539115693.