കൊണ്ടോട്ടി : കോഴിക്കോട് വിമാനത്താവള വികസനത്തിന് ഭൂമിയേറ്റെടുക്കുന്നതിൽ പ്രതിഷേധിച്ച് സമരസമിതിയുടെ നേതൃത്വത്തിൽ നിൽപ്പുസമരം നടന്നു. കുടിയൊഴിക്കൽഭീതിയിൽ കഴിയുന്ന കുടുംബങ്ങൾ വീടുകൾക്കു മുൻപിലാണ് സമരംനടത്തിയത്. ജനപ്രതിനിധികളുടെയും സമരസമിതി നേതാക്കളുടെയും നേതൃത്വത്തിൽ പ്രധാന കവലകളിലും സമരം നടന്നു. പള്ളിക്കൽ, നെടിയിരുപ്പ്, കൊണ്ടോട്ടി വില്ലേജുകളിൽ നിന്നായി 385 ഏക്കർ ഭൂമിയാണ് സർക്കാർ ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്നത്.
കരിപ്പൂർമേഖലയിൽ പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് ചെമ്പൻ മുഹമ്മദലി ഉദ്ഘാടനംചെയ്തു. കൊണ്ടോട്ടി മേഖലയിൽ നഗരസഭാസമിതിയധ്യക്ഷൻ അഷ്റഫ് മടാൻ ഉദ്ഘാടനംചെയ്തു. നെടിയിരുപ്പ് വില്ലേജിലെ വിവിധപ്രദേശങ്ങളിൽ നഗരസഭാ കൗൺസിലർമാരായ കെ.പി. ഫിറോസ്, സൽമാൻ ഫാരിസ്, സുഹൈറുദീൻ എന്നിവർ ഉദ്ഘാടനംചെയ്തു.
വിവിധമേഖലകളിൽ സി മിനിമോൾ, കുഞ്ഞാൻ, പിപി റഹ്മത്തുള്ള, അബീന പുതിയറയ്ക്കൽ, ബിന്ദു, കെ. ആരിഫ, ലത്തീഫ് കൂട്ടാലുങ്ങൽ, പഴേരി സുഹ്റ തുടങ്ങിയവർ നേതൃത്വംനൽകി.