പത്തനംതിട്ട: വൃദ്ധന് ക്രൂരമര്‍ദ്ദനം. സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ മകനും മരുമകളും മറ്റൊരു ബന്ധുവും ചേര്‍ന്നാണ് പിതാവിനെ മര്‍ദ്ദിച്ചത്. പത്തനംതിട്ട ജില്ലയിലെ വലഞ്ചുഴി കൊണ്ട്മണ്ണില് റഷീദിനാണ് മര്‍ദ്ദനമേറ്റത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ 70കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ അയല്‍വാസികള്‍ മകന് ഷാനവാസിനെയും മരുമകള്‍ ഷീബയെയും കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ ഇരുവരും ചേര്‍ന്ന് പിതാവിനെ അടിക്കുകയും ചവിട്ടുകയും ചെയ്തു. മര്‍ദ്ദനത്തിന്റെ ദൃശ്യം അയല്‍വാസികളിലൊരാളാണ് ഫോണില്‍ പകര്‍ത്തിയത്.
തുടര്‍ന്ന് വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. നേരത്തെയും സമാനമായ സംഭവമുണ്ടായപ്പോള്‍ ഷാനവാസിനെയും ഭാര്യയെയും പൊലീസ് താക്കീത് ചെയ്തിരുന്നു. പരിക്കേറ്റ വൃദ്ധനെ പത്തനംതിട്ടയിലെ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു.