കോഴിക്കോട്: ഷോക്കേറ്റ് ആറ് കുറുക്കന്മാര്ക്ക് ദാരുണാന്ത്യം. കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര തരിപ്പമലയിലാണ് സംഭവം. പൊട്ടി വീണ വൈദ്യുത കമ്പിയില്‍ നിന്നാണ് ഷോക്കേറ്റത്. ഇന്നലെ രാത്രിയോടെയാണ് മരം വീണതിനെ തുടര്‍ന്നാണ് വൈദ്യുത കമ്പികള്‍ റോഡില്‍ പൊട്ടിവീണത്.
രാവിലെയാണ് ഇതുവഴി വന്ന നാട്ടുകാരാണ് കുറക്കന്മാര് ഷോക്കേറ്റ് ചത്തുകിടക്കുന്നത് കണ്ടത്. അതുവഴി മറ്റാരും കടന്നു പോകാത്തതിനാല്‍ വലിയ ദുരന്തം ഒഴിവാകുകയായിരുന്നു. ഒരു കുറുക്കന് ഷോക്കേറ്റപ്പോള്‍ മറ്റുള്ളവ രക്ഷിക്കാന്‍ ശ്രമിച്ചപ്പോഴാകും മറ്റ് അഞ്ച് കുറുക്കന്മാര്ക്കും ഷോക്കേറ്റതെന്ന് സംശയിക്കുന്നു.
എല്ലാ കുറുക്കന്മാരും വൈദ്യുതി കമ്പിയില്‍ കടിച്ച നിലയിലാണ്. ഷോക്കേറ്റ് ചത്തുകിടക്കുന്ന കുറുക്കന്മാരുടെ കാഴ്ച കാണുന്നവരുടെ കരളലിയിക്കുന്നതാണ്.