പൊന്നാനി: കേരള സര്‍ക്കാരിന്റെ ബജറ്റ് അവതരണത്തില്‍ അഭിനന്ദനം അറിയിച്ച് സംസ്ഥാന ഹജ്ജ് കമ്മിറ്റി മെമ്പര്‍ മുഹമ്മദ് ഖാസിം കോയ പൊന്നാനി.
കേരള നിയമസഭ പിണറായി സര്‍ക്കാറിന്റെ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റില്‍ ആരോഗ്യ മേഖലയില്‍ 20000 കോടിയും തീരദേശത്ത് 11000 കോടിയും രൂപയുടെ പ്രവര്‍ത്തനങ്ങള്‍ 4 വര്‍ഷം കൊണ്ട് ഘട്ടംഘട്ടമായി പൂര്‍ത്തീകരിക്കുന്നതില്‍ വളരെ സന്തോഷമുണ്ടെന്ന് മുഹമ്മദ് ഖാസിം കോയ പ്രതികരിച്ചു.
എന്ത്കൊണ്ടും പാവപ്പെട്ടവരുടെ ബജറ്റാണിത്. മത്സ്യതൊഴിലാളികളുടെ ജീവനും സ്വത്തിനും വിലകല്‍പ്പിക്കുന്നതാണ്. ആരോഗ്യമേഖലയില്‍ ആവട്ടെ സാധാരണകാരന് സന്തോഷിക്കുവാനുള്ള ബജറ്റാണ്. എല്ലാംകൊണ്ടും പാവപ്പെട്ടവരുടെ ഒരു ബജാറ്റാണിതെന്നും മുഖ്യമന്ത്രി പിണറായി സര്‍ക്കാരിനെ അഭിനന്ദിക്കുന്നുവെന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റി മെമ്പറും എസ്എംഎ ജില്ല ഫിനാന്‍ഷ്യല്‍ സെക്രട്ടറിയുമായ മുഹമ്മദ് ഖാസിം കോയ പൊന്നാനി പറഞ്ഞു.
നാടകീയതകളോ കവിതാശകലങ്ങളോ ഉദ്ധരണികളോ ഒന്നും ഇല്ലാതെയാണ് കെഎന്‍ ബാലഗോപാലന് കഴിഞ്ഞ ദിവസം രണ്ടാം പിണറായി സര്‍ക്കാരിന്റെ കന്നി ബജറ്റ് അവതരിപ്പിച്ചത്. കൃത്യം ഒരു മണിക്കൂര്‍ സമയം മാത്രം നീണ്ട ബജറ്റ് വായന രാവിലെ ഒമ്പതിന് തുടങ്ങി കൃത്യം 10 മണിക്ക് പൂര്‍ത്തിയായി പിരിഞ്ഞു.
ബജറ്റ് വായനയില്‍ തന്നെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ബജറ്റ് അവതരണങ്ങളില്‍ ഒന്നായി ബാലഗോപാലിന്റെ ബജറ്റ്. തികഞ്ഞ യാഥാര്‍ഥ്യബോധത്തോടെയും കൊവിഡിന്റെ വെല്ലുവിളി അഭിമുഖീകരിച്ചുമുള്ള ബജറ്റ് ഊന്നല്‍ നല്കിയതും കൊവിഡ് പ്രതിരോധത്തിന് തന്നെയാണ്.
കൊവിഡ് കാലത്ത് പുതിയ നികുതി നിര്‍ദേശങ്ങളില്ലാതെ ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിലെ ചിലനിര്‍ദേശങ്ങള്‍ അതേ പടി ഇതിന്റെയും ഭാഗമാക്കുന്നു എന്ന പ്രഖ്യാപനത്തോടെയാണ് 16,910.12 കോടി ധനകമ്മിയുള്ള ബജറ്റ് അവതരിപ്പിച്ചത്.