കുമളി: ഒരു പതിറ്റാണ്ടിനിടെ ഇതാദ്യമായി ജൂണ്‍ ആദ്യവാരം തന്നെ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 130 അടിക്ക് മുകളിലെത്തി. മുല്ലപ്പെരിയാര്‍ ജലസമൃദ്ധമായതോടെ തമിഴ്നാട് വൈഗ അണക്കെട്ടും തുറന്നു. മധുര, ഡിണ്ടിഗല്‍ ജില്ലകളിലെ 45,041 ഏക്കര്‍ സ്ഥലത്തെ നെല്‍ക്കൃഷിക്കായാണ് ഇന്നലെ വൈഗയില്‍നിന്ന് വെള്ളം തുറന്നുവിട്ടത്.
തേനി ജില്ലയിലെ കൃഷിക്കായി ഒന്നാം തീയതി മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍നിന്ന് വെള്ളം തുറന്നുവിട്ടിരുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍നിന്നുള്ള വെള്ളം സംഭരിക്കുന്ന പ്രധാന അണക്കെട്ടാണ് വൈഗ. 71 അടി സംഭരണശേഷിയുള്ള വൈഗയില്‍ ഇപ്പോള്‍ 67.85 അടി വെള്ളമുണ്ട്.
ഇവിടെനിന്ന് സെക്കന്‍ഡില്‍ 900 ഘനയടി വെള്ളമാണ് ഇപ്പോള്‍ തുറന്നുവിടുന്നത്. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍നിന്ന് 900 ഘനയടി വെള്ളം തമിഴ്നാട്ടിലേക്ക് ഒഴുകുന്നുണ്ട്. കാലവര്‍ഷം ശക്തമായാല്‍ അനുവദനീയ സംഭരണശേഷിയായ 142 പിന്നിട്ട് അധികജലം പെരിയാര്‍ നദിയിലൂടെ ഇടുക്കിയിലെത്തും.
അതിനാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലേക്കുള്ള നീരൊഴുക്കിന് അനുസരിച്ച് വൈഗയിലേക്ക് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കൂട്ടണമെന്നാണ് തമിഴ്നാട് തീരുമാനം. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഇപ്പോള്‍ 130.40 അടിയാണ്.