കല്‍പ്പറ്റ: വൈദ്യുത ആഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം. മാനന്തവാടിയിലെ എടവക അഞ്ചാം പീടിക മൂളിത്തോട് നുച്ച്യയന്‍ വീട്ടില്‍ മുഹമ്മദ് സാലിഹ് ആണ് മരിച്ചത്. ഇരുപത്തിയൊമ്പത് വയസ്സായിരുന്നു. വീടിന് സമീപത്തെ വൈദ്യുതലൈനില്‍ നിന്നാണ് ഷോക്കേറ്റതെന്നാണ് പ്രാഥമിക വിവരം.
വീട്ടിലേക്കുള്ള വൈദ്യുതി തടസ്സപ്പെട്ടത് ശരിയാക്കാന്‍ ശ്രമിക്കുകയായിരുന്നു സാലിഹ്. അതിനിടെയായിരുന്നു അപകടം സംഭവിച്ചത്. ആര്‍ക്കും രക്ഷിക്കാന്‍ കഴിഞ്ഞില്ല. സംഭവ സ്ഥലത്തുവെച്ചുതന്നെ സാലിഹ് മരിച്ചു. മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം അഞ്ചാം പീടിക ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവു ചെയ്യും. പരേതനായ നുച്ച്യയന്‍ അഹമ്മദിന്റെ മകനാണ് മുഹമ്മദ് സാലിഹ്.