തിരുവന്തപുരം: കൊവിഡ് രണ്ടാം വ്യപന ഭീതിയില്‍ കഴിയുകയാണ് കേരളം. അതിനിടെ സംസ്ഥാനത്ത് വെല്ലുവിളി ഉയര്‍ത്തി ബ്ലാക്ക് ഫംഗസ് എന്ന മ്യൂക്കര്‍ മൈക്കോസിസും എത്തിയിരുന്നു. രോഗബാധയെ തുടര്‍ന്ന് ഇതുവരെ ഒമ്പതോളം പേര് മരിച്ചു. ബ്ലാക്ക് ഫംഗസിന്റെ പ്രതിരോധ മരുന്ന് സംസ്ഥാനത്തെത്തിയ ആശ്വാസ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ബ്ലാക്ക് ഫംഗസ് പ്രതിരോധ മരുന്നായ ലൈപോ സോമല്‍ ആംഫോടെറിസിന്‍ ഇഞ്ചക്ഷനാണ് ഇന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 240 വയല്‍ മരുന്നാണ് കേരളത്തിന് ലഭിച്ചിരിക്കുന്നത്.
മരുന്ന് ഉടന്‍ തന്നെ മെഡിക്കല്‍ കോര്പ്പറേഷന് ആശുപത്രികളില്‍ എത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്. കെ എം എസ് സി വഴിയായിരുന്നു മരുന്ന് വിതരണം ചെയ്യുക. കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് സംസ്ഥാനത്ത് ഏറ്റവും അധികം ബ്ലാക്ക് ഫംഗസ് രോഗികളെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലടക്കം മരുന്നിലന് ക്ഷാമം നേരിടുന്നതിനിടയില്‍ മരുന്നെത്തിയത് നേരിയ ആശ്വാസമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. അതേസമയം രോഗബാധ ഒരോരുത്തരിലും എങ്ങനെയാണ് ബാധിച്ചതെന്നറിയുന്നതിനായ ഓഡിറ്റിംങ് ആരംഭിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു.
പ്രമേഹരോഗം കൂടുതലായുള്ളവരിലും രോഗപ്രതിരോധശേഷി കുറഞ്ഞവരിലുമാണ് ബ്ലാക്ക് ഫംഗസ് ബാധ അധികമായി കാണാന്‍ കഴിയുന്നത്. രോഗ പ്രതിരോധത്തിനായി അന്തര്‍ദേശീയ തലത്തില്‍ നിലനില്‍ക്കുന്ന പ്രോട്ടോക്കോള്‍ തന്നെയായിരുന്നു ഇതില്‍ തുടരുന്നത്.