ഇടുക്കി: ഭീതിപരത്തി ജനവാസമേഖലയില്‍ ഇറങ്ങിയ പുലി വനംവകുപ്പിന്റെ കെണിയില്‍ കുടുങ്ങി. ഇടുക്കിയിലെ കുമളിയിലാണ് സംഭവം. കാടുവിട്ട് വിട്ട് പുലി നാട്ടിലിറങ്ങിയതോടെ കുറച്ചുനാളായി നാട്ടുകാര്‍ ഭീതിയിലായിരുന്നു. തുടര്‍ന്ന് നാട്ടുകാരുടെ അഭ്യര്‍ത്ഥന കണക്കിലെടുത്ത് വനംവകുപ്പ് സ്ഥാപിച്ച കൂടിലാണ് പുലി കുടുങ്ങിയത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി വണ്ടിപ്പെരിയാര്‍ ഉള്‍പ്പെടെ വിവിധ മേഖലകളില്‍ വളര്‍ത്തുമൃഗങ്ങളെ കാണാനില്ലായിരുന്നു. പുലിയായിരിക്കും ഇതിന്റെ പിന്നില്‍ എന്ന് നാട്ടുകാര്‍ക്ക് സംശയം തോന്നിയിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ വിവരം വനംവകുപ്പിനെ അറിയിച്ചു.
നാട്ടുകാരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് വനംവകുപ്പ് പ്രദേശത്ത് ക്യാമറ സ്ഥാപിച്ചു. ക്യാമറയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞതോടെയാണ് പുലിയാണ് ഇതിന് പിന്നില്‍ എന്ന് സ്ഥിരീകരിച്ചത്. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കെണി സ്ഥാപിച്ച് കാത്തിരിക്കുന്നതിനിടെയാണ് പുലി കുടുങ്ങിയത്. ഇന്നലെ രാത്രിയാണ് പുലി കെണിയില്‍ വീണത് എന്നാണ് റിപ്പോര്‍ട്ടുകള്‍.