തിരുവനന്തപുരം: പിണറായി വിജയന് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. 500 പേരെ പങ്കെടുപ്പിച്ച് നടത്താന്‍ ഉദ്ദേശിക്കുന്ന ചടങ്ങ് കൊവിഡ് മാനദണ്ഡങ്ങളുടെ ലംഘനമാണെന്നും ചടങ്ങ് രാജ്ഭവനില്‍ നടത്താന്‍ നിര്‍ദ്ദേശം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. .തൃശ്ശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചികിത്സാ നീതി എന്ന സംഘടനയാണ് കോടതിയെ സമീപിച്ചത്.
ട്രിപ്പിള്‍ ലോക്ഡൗണ്‍ ഉള്ള തിരുവനന്തപുരത്ത് സത്യപ്രതിജ്ഞയില്‍ 500 പേരെ പങ്കെടുപ്പിക്കാനുള്ള തീരുമാനം കൊവിഡ് മാനദണ്ഡങ്ങളുടെ ലംഘനമാണ്. 500 പേരെ പങ്കെടുപ്പിച്ചുള്ള സത്യപ്രതിജ്ഞ നിയമ വിരുദ്ധമെന്ന് പ്രഖ്യാപിക്കണംമെന്നും ഹര്‍ജിയില്‍ പറയുന്നു.
വിഷയത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്ത് സത്യപ്രതിജ്ഞ രാജ്ഭവനില്‍ നടത്താന്‍ നിര്‍ദ്ദേശം നല്‍കണമെന്നും 50 ല്‍ കൂടുതല്‍ പേരെ പങ്കെടുക്കാന്‍ അനുവദിക്കരുതെന്നും പരാതിക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിച്ചേക്കും