കോഴിക്കോട്: നന്ദു മഹാദേവയുടെ മരണം കേരളക്കരയെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. തന്റെ അവസാന നിമിഷം വരെ കാന്‍സറിനോട് പൊരുതിയാണ് നന്ദു വിട പറഞ്ഞത്. ഇപ്പോള്‍ നന്ദുവിന്റെ വിയോഗത്തിന് ശേഷം നന്ദുവിന്റെ ‘അമ്മ ലേഖ പങ്കുവെച്ച നൊമ്പര കുറിപ്പ് വൈറലാകുകയാണ്.
ഫേസ്ബുക് പോസ്റ്റിലൂടെയാണ് ലേഖ തന്റെ വിഷമം പ്രകടിപ്പിച്ചത്. ” ഹൃദയം പൊട്ടുന്ന വേദന അനുഭവിക്കുമ്പോഴും അവന്റെ അമ്മ തളര്‍ന്ന് പോകില്ല. ആയിരക്കണക്കിന് അമ്മമാരുടെ പൊന്നു മോന് ആണ് നന്ദുമഹാദേവ. ഞങ്ങള്‍ തളര്‍ന്ന് പോകില്ല അവന് പറയും പോലെ കുഴഞ്ഞു വീണാലും ഇഴഞ്ഞു പോകും മുന്നോട്ടു.
കൂടെ ഉണ്ടാകില്ലേ എന്റെ പ്രിയപ്പെട്ടവരെ നന്ദുവിന്റെ ഒരുപാട് സ്വപ്നങ്ങള്‍ നമുക്ക് ഒരുമിച്ചു നിറവേറ്റണം”- നന്ദുവിന്റെ അമ്മ ഫേസ്ബുക്കില്‍ കുറിച്ചു.
പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:
നന്ദുമഹാദേവ…
എങ്ങും പോയിട്ടില്ല
നിങ്ങളില്‍ ഓരോരുത്തരില്‍ കൂടെയും.
ആയിരം സൂര്യന് ഒരുമിച്ചു ഉദിച്ച പോലെ കത്തി ജ്വലിക്കും ഓരോ ദിവസവും.
ഹൃദയം പൊട്ടുന്ന വേദന
അനുഭവിക്കുമ്പോഴും.
അവന്റെ അമ്മ തളര്‍ന്ന് പോകില്ല.
ആയിരക്കണക്കിന് അമ്മമാരുടെ പൊന്നു മോന് ആണ് നന്ദുമഹാദേവ.
ഞങ്ങള്‍ തളര്‍ന്ന് പോകില്ല അവന് പറയും പോലെ കുഴഞ്ഞു വീണാലും ഇഴഞ്ഞു പോകും മുന്നോട്ടു.
കൂടെ ഉണ്ടാകില്ലേ എന്റെ പ്രിയപ്പെട്ടവരെ…
നന്ദുവിന്റെ ഒരുപാട് സ്വപ്നങ്ങള്‍ നമുക്ക് ഒരുമിച്ചു നിറവേറ്റണം.