കുട്ടനാട്: സിനിമക്കാരുടെയും സീരിയലുകാരുടെയും ‘തറവാട് വീട്’ മരം വീണ് തകര്‍ന്നു. പമ്പയാറിനു തീരത്തു സ്ഥിതി ചെയ്യുന്ന തറവാട് വീടാണ് മരം വീണു തകര്‍ന്നത്. നെടുമുടി ഗ്രാമ പഞ്ചായത്ത് 3-ാം വാര്‍ഡ് ചേന്നങ്കരി പൂപ്പള്ളി വീട്ടില്‍ മാത്തുകുട്ടിയുടെ (മാത്യു കുര്യന്) വീടാണിത്.
മുന്തിരവള്ളികള്‍ തളിര്‍ത്തപ്പോള്‍, ജോസഫ്, പേരിനൊരുമകന് അടക്കമുള്ള ഒട്ടേറെ സിനിമകള്‍ക്കും സീരിയലുകള്‍ക്കും ഈ വീട് ലൊക്കേഷനായിട്ടുണ്ട്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെ വീഴിയടിച്ച കാറ്റില്‍ വീടിനു മുന്‍വശത്തുണ്ടായിരുന്ന മാവ് വീടിന്റെ മുകളിലേക്കു മറിയുകയായിരുന്നു.
മാത്തുക്കുട്ടിയും ഭാര്യയും മകനും വീട്ടിലുണ്ടായിരുന്നെങ്കിലും അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപെട്ടു. ആര്‍ക്കും പരിക്കില്ല. പക്ഷേ വീട് മുക്കാല്‍ ഭാഗത്തോളം മരം വീണതുമൂലം തകര്‍ന്നു.