കൊച്ചി: കൊവിഡ് ബാധിതനായ യുവാവ് തൂങ്ങി മരിച്ചു. എറണാകുളം ജില്ലയിലാണ് സംഭവം. മുളവുകാട് സ്വദേശി വിജയനാണ് മരിച്ചത്. എറണാകുളം ഗോശ്രീ പാലത്തിന്റെ കൈവരിയിലാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ പുഴയ്ക്ക് സമീപം എത്തിയവരാണ് കൈവരിയില്‍ തൂങ്ങി നില്ക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
വിജയന് പനി ഉള്‍പ്പെടെയുള്ള കോവിഡ് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് പരിശോധന നടത്തിയപ്പോഴാണ് കൊവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്. ഫലം പോസിറ്റീവ് ആണെന്ന് അറിഞ്ഞതിനു പിന്നാലെ വിജയന് സങ്കടത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.
പിന്നീട് വിജയനെ കാണാതായി. ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. ബന്ധുക്കള്‍ അന്വേഷിച്ചെങ്കിലും ഒരു വിവരവും ലഭിച്ചിരുന്നില്ല. രാവിലെ പുഴയ്ക്ക് സമീപം എത്തിയവരാണ് കൈവരിയില്‍ തൂങ്ങി നില്ക്കുന്ന നിലയില്‍ വിജയന്റെ മൃതദേഹം കണ്ടെത്തിയത്.