കാഞ്ഞങ്ങാട്: കേരളത്തില്‍ കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കാസര്‍കോട് ജില്ലയിലെ ടൗണുകളില്‍ ജില്ലാഭരണകൂടം കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ടൗണുകളില്‍ ആളുകള്‍ പ്രവേശിക്കാന്‍ കോവിഡില്ലെന്ന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരിക്കുകയാണ്.
കോവിഡ് വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചവര്‍ക്കും പ്രവേശനത്തിന് അനുമതി ലഭിക്കും. കാസര്‍കോട്, കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂര്‍, ഉപ്പള, കുമ്പള എന്നീ ടൗണുകളിലേക്കാണ് ജനങ്ങള്‍ക്ക് പ്രവേശിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
14 ദിവസത്തിനുള്ളില്‍ കോവിഡ് ടെസ്റ്റ് നടത്തി ലഭിച്ച നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ രണ്ട് ഡോസ് കോവിഡ് വാക്സിനേഷന് ചെയ്തതിന്റെ സര്‍ട്ടിഫിക്കറ്റോ ഉള്ളവര്‍ക്ക് മാത്രമേ ടൗണുകളിലേക്ക് പ്രവേശിക്കാന്‍ സാധിക്കുകയൊള്ളു. ഇന്നുമുതല്‍ ഇത് നടപ്പിലാക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
ടൗണ്‍ അതിര്‍ത്തികളില്‍ പോലീസ് പരിശോധനാകേന്ദ്രങ്ങളുണ്ടാകും. മേല്‍പ്പറഞ്ഞ സര്‍ട്ടിഫിക്കറ്റുകള്‍ ഇല്ലെങ്കില്‍ ആളുകളെ മടക്കി അയയ്ക്കുമെന്ന് പൊലീസ് അറിയിച്ചു. രോഗവ്യാപനം കുറക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടാണ് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.