പാലാ: പരീക്ഷ എഴുതാനായി പോയ യുവതി തലയ്ക്ക് വെട്ടേറ്റ് ചോര വാര്‍ന്ന് റോഡില്‍ കിടന്നത് മണിക്കൂറുകളോളം. പാലാ വെള്ളിയേപ്പള്ളി വലിയമലയ്ക്കല്‍ റ്റിന്റു മരിയ ജോണ്‍(26) ആണ് ആക്രമിക്കപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു.
ബുധനാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് സംഭവം. എറണാകുളത്ത് പരീക്ഷയെഴുതുന്നതിനായി പുലര്‍ച്ചെ വീട്ടില്‍ നിന്നിറങ്ങിയതാണ് യുവതി. വഴിയില്‍ വെച്ച് തന്നെ ആരോ അടിച്ചുവെന്നാണ് യുവതി പോലീസിന് നല്കിയ മൊഴി.
വീട്ടില്‍നിന്ന് 150 മീറ്റര്‍ മാത്രം അകലെയായിരുന്നു സംഭവം.
അക്രമി മൂര്‍ച്ചയുള്ള ആയുധം കൊണ്ട് തലയ്ക്ക് വെട്ടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പുലര്‍ച്ചെ വ്യായാമത്തിനിറങ്ങിയവരാണ് പരിക്കേറ്റ് വഴിയില്‍ കിടന്ന യുവതിയെ കണ്ടത്. ഗുരുതരമായി പരിക്കേറ്റ യുവതി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
യുവതി അപകടനില തരണം ചെയ്തതായി പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന. പാലാ പോലീസും ഡോഗ് സ്ക്വാഡും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. അമ്മയും രണ്ടു സഹോദരിമാരുമടങ്ങുന്ന ഏറ്റുമാനൂര്‍ സ്വദേശികളായ കുടുംബം അടുത്തിടെയാണ് വെള്ളിയേപ്പള്ളിയില്‍ വാടകയ്ക്ക് താമസിക്കാനെത്തിയത്. സംഭവത്തില്‍ ദുരൂഹതയുെണ്ടന്ന് പോലീസ് പറഞ്ഞു.