പെരുമ്പാവൂര്‍: കോവിഡ് വാക്സിന് എടുത്തതിന് തൊട്ടുപിന്നാലെ വയോധിക കുഴഞ്ഞുവീണ് മരിച്ചു. പെരുമ്പാവൂരിലാണ് സംഭവം. കാളചന്ത റോഡില്‍ പരേതനായ മണിയുടെ ഭാര്യ ചിന്നമ്മ ആണ് മരിച്ചത്. എണ്‍പത്തിയഞ്ച് വയസ്സായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം.
പെരുമ്പാവൂര്‍ താലുക്കാശുപത്രിയുടെ ഗവ ബോയ്സ് എല്‍പി സ്കൂളിലെ വാക്സിനേഷന് ക്യാമ്പില്‍ നിന്നാണ് ചിന്നമ്മ കുത്തിവയ്പ്പെടുത്തത്. കോവിഷീല്‍ഡ് വാക്സിനാണ് എടുത്തത്. കുത്തിവെയ്പ് എടുത്തതിന് പിന്നാലെ ചിന്നമ്മയ്ക്ക് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു.
തുടര്‍ന്ന് അധികൃതരോട് പറഞ്ഞു. ഇവര്‍ ചിന്നമ്മയെ ഉടനെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ജീവന് രക്ഷിക്കാനായില്ല. ഏറെ കാലമായി ശ്വാസതടസത്തിനും രക്ത സമ്മര്‍ദത്തിനും മരുന്ന് കഴിച്ചുകൊണ്ടിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.