ആയൂര്‍: പോലീസ് ഉദ്യോഗസ്ഥന്റെ വീട് കുത്തിത്തുറന്ന് മോഷണം. കൊല്ലം ജില്ലയിലെ ആയൂരിലാണ് സംഭവം. വീട്ടില്‍ ആരുമില്ലാത്ത തക്കം നോക്കി എത്തിയ മോഷ്ടാക്കള്‍ പതിനഞ്ചു പവനോളം സ്വര്‍ണം കവര്‍ന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.
ഡയറി ഫാമിനു സമീപത്തെ ഉദ്യോഗസ്ഥന്റെ വീട്ടിലാണു മോഷണം നടന്നത്. രണ്ടു ദിവസം വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. രണ്ട് ദിവസത്തിന് ശേഷം വീട്ടിലേക്ക് തിരികെ എത്തിയപ്പോള്‍ വാതിലുകള്‍ തുറന്നു കിടക്കുന്നത് കണ്ടതോടെ നടത്തിയ പരിശോധനയിലാണു മോഷണ വിവരം വീട്ടുകാര്‍ അറിഞ്ഞത്.
ആയുധം ഉപയോഗിച്ചു മുന്‍വാതില്‍ പൊളിച്ചാണു മോഷ്ടാക്കള്‍ വീടിനുള്ളില്‍ കയറിയതെന്നാണു സൂചന. ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധര്‍ എന്നിവര്‍ പരിശോധന നടത്തി. ചടയമംഗലം പൊലീസ് അന്വേഷണം തുടരുകയാണ്.