തൃശൂര്‍; ഭര്‍ത്താവിനോടുള്ള വൈരാഗ്യത്തില്‍ വീട്ടമ്മയെ ക്രൂരമായി കൊലപ്പെടുത്തി. തൃശ്ശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുട കാട്ടൂരിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. കാട്ടൂര്‍ സ്വദേശി ലക്ഷ്മി ആണ് കൊല്ലപ്പെട്ടത്. നാല്‍പ്പത്തിമൂന്ന് വയസ്സായിരുന്നു.
ഇവരുടെ ഭര്‍ത്താവ് ഹരീഷിനോടുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. കാട്ടൂര്‍ സ്വദേശിയായ ദര്‍ശനും സംഘവുമാണ് കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച രാത്രിയോടെയാണ് കൊലപാതകം നടന്നത്.
ഹരീഷിന്റെ വീട്ടില്‍ ആക്രമിച്ചു കയറിയ സംഘം വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആ സമയം വീട്ടില്‍ ലക്ഷ്മി മാത്രമായിരുന്നു ഉണ്ടായിരുന്നത്. കൃത്യം നടത്തിയ ശേഷം പ്രതികള്‍ മുങ്ങി. ഇവര്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ദര്ശന്.